മാനന്തവാടി: വാട്ടർ ടാങ്കിൽ ഒളിച്ചിരുന്ന കള്ളനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു . പേര്യ സ്വദേശിയും സ്ഥിരം മോഷ്ടാവുമായ പ്രജീഷിനെയാണ് വള്ളിയൂർക്കാവ് താന്നിക്കൽ പതാലിൽ തോമസ് മാസ്റ്ററുടെ വീടിന്റെ ടെറസ്സിന് മുകളിലെ വാട്ടർ ടാങ്കിൽ നിന്ന് നാട്ടുകാർ പിടികൂടിയത്. ഉച്ചയോടെയായിരുന്നു സംഭവം. ഓരോ മോഷണ കേസിലും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ അടുത്ത മോഷണം പ്ലാൻ ചെയ്യും. ഇതായിരുന്നു പ്രജീഷിന്റെ സ്ഥിരം പരിപാടി. മാനന്തവാടി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. പ്രജീഷിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു