- Advertisement -

- Advertisement -

പഠനസഹായ കേന്ദ്രം ആരംഭിച്ചു

0

തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സഹായത്തോടെ വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് കോളനിയില്‍ സാസ്‌കാരിക നിലയത്തില്‍ ആരംഭിച്ച പഠന സഹായകേന്ദ്രം മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ചാക്കോ വണ്ടംകുഴി,എം.പി ഉസ്മാന്‍ മാസ്റ്റര്‍,കെ.ടി ലത്തീഫ്,വാരാമ്പറ്റ ഗവ: ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്
പി.എ അസീസ്,ശാക്കിര്‍ ടി.എച്,അധ്യാപകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.വാരാമ്പാറ്റ ഗവ: ഹൈസ്‌കൂളുമായി ബന്ധപ്പെട്ട പഠന സൗകര്യം ഇല്ലാത്ത കോളനികളില്‍ അടുത്ത ദിവസങ്ങളില്‍ പഠനസഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page