- Advertisement -

- Advertisement -

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം  ചടങ്ങുകള്‍ മാത്രമായി നടത്തും

0

കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തും. കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തുന്നത്. ജൂണ്‍ ഒന്‍പത് മുതല്‍ സംസ്ഥാനത്ത് ക്ഷേത്ര പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും മഹോത്സവത്തിന് ഭക്തര്‍ക്ക് പ്രവേശനത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാതെ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് കൊട്ടിയൂര്‍ ദേവസ്വം സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page