NewsroundS bathery ബത്തേരിയിൽ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു By NEWS DESK On Jun 6, 2020 0 Share ബത്തേരി : വീടിനുസമീപത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകര്‍ത്തു. പഴുപ്പത്തൂര്‍ കരുകുറ്റിമൂല പുളിയമ്മാക്കല്‍ പി. കെ ബിജുവിന്റെ ഓട്ടോറിക്ഷയാണ് ഇന്ന പുലര്‍ച്ചെ കാട്ടാന തകര്‍ത്തത്. പതിനായിരങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. രാവിലെ ശബ്ദംകേട്ട് വീടിനുപുറത്തുവന്ന ബിജുവിന്റെ മാതാവാണ് കാട്ടാന ഓട്ടോറിക്ഷ ആക്രമിക്കുന്നത് കണ്ടത്. തുടര്‍ന്ന് ബഹളം കേട്ട് ഓടിവന്ന ബിജുവും നാട്ടുകാരും ഒച്ചവെച്ചതോടെ കാട്ടാന സമീപത്തെ വനത്തിലേക്ക് ഓടിമറിയുകയായിരുന്നു. ഓട്ടോറിക്ഷ തകര്‍ത്തതിലൂടെ പതിനായിരങ്ങളുടെ നഷ്ടമാണ് ബിജുവിന് ഉണ്ടായിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷയുടെ ചക്രം, ആക്സില്‍, ബോഡി എന്നിവയ്ക്ക് സാരമായി തകരാര്‍ സംഭവിച്ചിട്ടുണ്ട്. ബിജുവിന്റെ കുടുംബം കഴിയുന്നത് തന്നെ ഓട്ടോറിക്ഷ ഓടിലഭിക്കുന്ന വരുമാനം കൊണ്ടാണ്. നിലവില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ ഓട്ടോറിക്ഷ ഓടിയിട്ട് ദിവസങ്ങളായി. ഇതിനിടയില്‍ തന്റെ വരുമാന മാര്‍ഗം ആന തകര്‍ത്തതോടെ എന്തുചെയ്യണമെന്ന അവസ്ഥയിലാണ് ബിജു. അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം. പ്രദേശത്തെ ആനശല്യത്തില്‍ പരിഹാരമായി റെയില്‍ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനിടയില്‍ വനംവകുപ്പിന് വനത്തിലേക്ക് വാഹനമടക്കം പ്രവേശിക്കാനിട്ട ഗ്യാപ്പിലൂടെയാണ് കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നതെന്നും ഇതിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail