ലൈഫ് പദ്ധതി രേഖകള്‍ ഹാജരാക്കാന്‍ അവസരം നിലവിലുള്ള ലൈഫ് മിഷന് ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അര്‍ഹത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്കുന്നു. ജൂണ്‍ 8 മുതല്‍ 15 വരെ അതത് ഗ്രാമപഞ്ചാ യത്ത്/നഗരസഭകളില്‍ റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, സ്വന്തമായോ കുടുംബത്തിനോ ഭൂമി ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കാം. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഈ കാലയളവില്‍ സ്വന്തമായി ഭൂമി വാങ്ങിയവര്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഒഴികെയുള്ള രേഖകള്‍ സമര്‍പ്പിക്കണം. അര്‍ഹരായവരില്‍ നിലവില്‍ ഭൂമിയുള്ളവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് 4 ലക്ഷം രൂപ ധനസഹായം അനുവദിക്കും. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം അല്ലെങ്കില്‍ ഫ്ളാറ്റ് അനുവദിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ലൈഫ് മിഷന് മൂന്നാംഘട്ട ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന നടത്തി രേഖകള്‍ സോഫറ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്യാത്ത ഗുണഭോക്താള്‍ക്ക് ജൂണ്‍ 8 മുതല്‍ 15 വരെ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.