- Advertisement -

- Advertisement -

മാനന്തവാടി നഗരസഭയില്‍ ഫസ്റ്റ് ബെല്‍  പ്രാദേശിക പാഠശാലകള്‍ തുടങ്ങി

0

    ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എല്ലാ കുട്ടികള്‍ക്കും ലഭിക്കുന്നതിനായി മാനന്തവാടി നഗരസഭ  ഫസ്റ്റ് ബെല്‍ പ്രാദേശിക ഓണ്‍ലൈന്‍  പാഠശാലകള്‍ ഒരുക്കി. ടി വി ,ഡിഷ്, സ്മാര്‍ട്ട് ഫോണ്‍ മുതലയവ വീടുകളില്‍ ലഭ്യമല്ലാത്ത കുട്ടികളുടെ പഠന കൂട്ടങ്ങള്‍ ഉണ്ടാക്കി പ്രദേശികമായി സ്ഥലവും സാങ്കേതിക സൗകര്യങ്ങളുമൊരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ കേന്ദ്രമായ പഞ്ചാരകൊല്ലി വികാസ് വാടിയില്‍ കുട്ടികളുടെ കൂടിച്ചേരല്‍ നടത്തി. ഓണ്‍ലൈന്‍ പഠനം സുഖമമാക്കുന്നതിനും മുഴുവന്‍ കുട്ടികള്‍ക്കും സേവനം ലഭിക്കുന്നതിനുമായി വിപുലമായ പദ്ധതികളാണ് നഗരസഭ നടപ്പാക്കുന്നത്. ക്ലാസുകള്‍ ലഭ്യമാവാത്ത കുട്ടികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് സൗകര്യത്തിനൊപ്പം നഗരസഭയിലെ എല്ലാ വായനശാലകളിലും പഠന സൗകര്യം ഏര്‍പ്പെടുത്തും നഗരസഭയുടെ ഓണ്‍ലൈന്‍ ടിവി ചലഞ്ചില്‍ ലഭിച്ച ടെലിവിഷന്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ടി. ബിജു കൈമാറി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ്, കൗണ്‍സിലര്‍ കെ.വി. ജുബൈര്‍, എ. അജയകുമാര്‍, സിനി ബേസില്‍, എ.കെ. റൈഷാദ്, കെ.ബി. ജയന്തി എന്നിവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page