- Advertisement -

- Advertisement -

 ഓണ്‍ലൈന്‍ :പഠനസൗകര്യം ഒരുക്കും

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കാന്‍ തീരുമാനം.  നഗരസഭ വിദ്യാഭ്യാസ സമിതിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.  ഇതിനായി എല്ലാ ഡിവിഷനുകളിലും  കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കുട്ടികളുടെ കണക്കെടുക്കും. സ്‌കൂളിന്റെ നേതൃത്വത്തില്‍  സബ്- സെന്ററുകള്‍  ഒരുക്കി എല്ലാവിദ്യാര്‍ത്ഥികള്‍ക്കും  പഠന സൗകര്യം ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്.. ഡിവിഷന്‍തല യോഗങ്ങള്‍ക്ക് ശേഷം നഗരസഭ തലത്തില്‍ വിലയിരുത്തല്‍ യോഗവും ചേരും.  യോഗം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാഷാജി അധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, നഗരസഭ സെക്രട്ടറി, എസ്എസ്‌കെ ജീവനക്കാര്‍ എന്നിവര്‍ പങ്കാളികളായി.

 

Leave A Reply

Your email address will not be published.

You cannot copy content of this page