- Advertisement -

- Advertisement -

മദ്യ വില്‍പ്പനക്കാരനെ പിടികൂടി

0

കര്‍ണ്ണാടക ബൈരക്കുപ്പയിലെ ബാറില്‍ നിന്നും കര്‍ണ്ണാടക ബ്രാണ്ടി ശേഖരിച്ച് കബനി പുഴ കടന്ന് കേരള അതിര്‍ത്തിയായ പെരിക്കല്ലൂര്‍ കടവിനും മരക്കടവിനുമിടയിലുള്ള ഭാഗത്ത് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്ന കര്‍ണ്ണാടക സ്വദേശിയായ സാമിഅണ്ണന്‍(52) എന്നയാളെയാണ് പിടികൂടിയത്.ഇയാളുടെ പക്കല്‍ നിന്നും 23 പാക്കറ്റ് കര്‍ണ്ണാടക മദ്യവും കണ്ടെടുത്തു.ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും പുല്‍പ്പള്ളി എസ്‌ഐ അജീഷ്‌കുമാറും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.ഇയാളുടെ പേരില്‍ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page