ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കുക, ആദിവാസി-പിന്നോക്ക വിഭാഗങ്ങളിലും ഓണ്‍ലൈന്‍ ക്ലാസ്സ് സൗകര്യമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി എഇഓ ഓഫീസ് ഉപരോധിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഒരുക്കാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ശക്തമായ സമര പരിപാടികളുമായി എം.എസ്.എഫ് മുന്നോട്ട് പോകുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത എം.എസ്.എഫ് വയനാട് ജില്ലാ സെക്രട്ടറി റമീസ് പനമരം പറഞ്ഞു.മണ്ഡലം ട്രഷറര്‍ നാസര്‍ അഞ്ചുകുന്ന് അധ്യക്ഷത വഹിച്ചു.മണ്ഡലം ജോയിന്‍ സെക്രട്ടറി നുഹ്മാന്‍ ,ആദില്‍ ഗസ്സാലി ,റിയാസ് തവിഞ്ഞാല്‍,അന്‍ഷിഫ് വാളാട് എന്നിവര്‍ പങ്കെടുത്തു.