- Advertisement -

- Advertisement -

എം.വി.വീരേന്ദ്രകുമാർ അനുസ്മരണ ദിനാചരണം നടത്തി

0

കൽപ്പറ്റ: എം.വി.വീരേന്ദ്രകുമാർ എം.പിയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് ജൂൺ 3ന് ലോക് താന്ത്രിക്ക് ജനതാദൾ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ അനുസ്മരണ ദിനാചരണം നടത്തി.വയനാടിന്റെയും ലോകത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി എഴുതുകയും നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ജീവിതാവസാനം വരെ അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത എം.വി.വീരേന്ദ്രകുമാറിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് എൽജെഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ എല്ലാ പ്രവർത്തകരുടെ വീട്ടിലും പരിസരങ്ങളിലും സ്മൃതി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് എൽ ജെ ഡി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി.പി. വർക്കി അധ്യക്ഷത വഹിച്ചു.എൻ.ഒ.ദേവസ്യ, ജോസ് പനമട, എം.സി.രവീന്ദ്രൻ, വി.വി.ജിനേന്ദ്രപ്രസാദ്, കെ.എ. സ്ക്കറിയ, കെ.എസ്.ബാബു, അഡ്വ.സന്തോഷ് കുമാർ, ഡി.രാജൻ, ഡോ.ഗോഗുൽദേവ്, എ.സുരേന്ദ്രൻ, സി.ഒ.വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page