മാനന്തവാടിയിലെ മാധ്യമ പ്രവർത്തകർക്ക് കെ.സി.വൈ.എം. മാസ്ക്കുകൾ വിതരണം ചെയ്തു. രൂപത പ്രസിഡൻ്റ് ബിബിൻ ചെമ്പക്കര പ്രസ്സ് ക്ലബ്ബ് പ്രസിഡൻറ് അബദുള്ള പള്ളിയാലിന് മസ്കുകൾ വിതരണം ചെയ്തു.ചടങ്ങിൽ കെ.സി.വൈ.എം.രൂപത വൈസ് പ്രസിഡൻ്റ് ടെസിൻ വയലിൽ, ജോബിൻ ഇല്ലിക്കൽ, മാധ്യമ പ്രവർത്തകരായ ലത്തീഫ് പടയൻ, സുരേഷ് തലപ്പുഴ, കെ.എം.ഷിനോജ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.