പനമരം:ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വളാഞ്ചേരി മങ്കേരിയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി പനമരം ടൗണില്‍ പ്രതിഷേധിച്ചു.പനമരം ടൗണില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ യൂത്ത് ലീഗ് പനമരം പഞ്ചായത്ത് പ്രസിഡന്റ് ജാബിര്‍ വരിയില്‍ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റമീസ് പനമരം അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറി അനീസ് ആറുവാള്‍ സ്വാഗതവും മണ്ഡലം ക്യാമ്പസ് വിംഗ് കണ്‍വീനര്‍ റുമൈസ് നന്ദിയും പറഞ്ഞു