സർക്കാരിൽ നിന്നും പതിച്ചു കിട്ടിയ ഭൂമിയിൽ വീട് നിർമ്മിക്കാൻ കഴിയാതെ ഒരു കുടുംബം. തവിഞ്ഞാൽ 44 ലെ നാടുകണ്ടി മുസ്തഫയ്ക്കാണ് വീട് പണി പൂർത്തീകരിക്കാൻ കഴിയാത്തത്.സമീപവാസികൾ വഴി തടസപ്പെടുത്തിതാണ് മുസ്തഫയുടെ വീട് പണി പാതിവഴിയിലായത്.റവന്യു വകുപ്പിന് പരാതി നൽകിയിട്ടും നടപടിയില്ലെന്നും മുസ്തഫ. 2009 ൽ തവിഞ്ഞാൽ 44 ൽ മുസ്തഫ ഉൾപ്പെടെ 60 പേർക്ക് 10 സെൻ്റ് സ്ഥലം വീതം പഞ്ചായത്ത് നൽകിയതാണ്.നീണ്ട വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ 4 വർഷം മുൻപ് പഞ്ചായത്തിൽ നിന്നും വീടും പാസായി എന്നാൽ വീട്ടിലേക്കുള്ള വഴി തടസമായതിനാൽ വീടു പണി ഈ കാണുന്ന പാതി വഴിയിലുമായി. മുസ്തഫ ഉൾപ്പെടെ 60 പേർക്ക് സ്ഥലം നൽകിയെങ്കിലും പതിച്ച് നൽകിയ പലരും ഇക്കാലമത്രയും ഇവിടെ വീട് നിർമ്മാണം ആരംഭിച്ചിട്ടുമില്ല.മുസ്തഫയാകട്ടെ വീട് ലഭിച്ചിട്ടും നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകാൻ റോഡില്ലാത്തതിനാൽ വീട് നിർമ്മാണം പാതിവഴിയിലുമാണ്. ഭൂമി പതിച്ചു നൽകുമ്പോൾ റോഡ് ഉൾപ്പെടെ വഴി വിട്ട് നൽകിയായിരുന്നുവെങ്കിലും പരിസരവാസികൾ റോഡിന് വിട്ട സ്ഥലത്ത് മതിൽ കെട്ടിയതോടെയാണ് വഴി തടസപ്പെട്ടതെന്ന് മുസ്തഫ പറയുന്നു. വഴി തടസപ്പെട്ടതോടെ ഭീമമായ തുക ചുമട്ട് കൂലിയിനത്തിൽ മുസ്തഫക്ക് കൂടുതലായി ചിലവാക്കേണ്ടി വരുന്നു. റോഡ് സംബഡിച്ച് റവന്യു വകുപ്പ് അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും മുസ്തഫ പറയുന്നു. എന്നാൽ റോഡ് തടസപ്പെടുത്തിയെന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോപണ വിധേയരായവർ പറയുന്നു.