- Advertisement -

- Advertisement -

വ്യാപാരി വ്യവസായി കോൺഗ്രസ് കലക്ടറേറ്റിന് മുമ്പിൽ ധർണ നടത്തി

0

കൽപ്പറ്റ: വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിററി കലക്ടറേറ്റ് ധർണ നടത്തി. വാടക കെട്ടിടങ്ങളുടെ വാടക 6- മാസത്തേക്ക് ഒഴിവാക്കുക, രണ്ട് ലക്ഷം രൂപ വരെ ഗ്യാരണ്ടിയില്ലാത്ത ഒരു കൊല്ലത്തെ മൊറൊട്ടോറിയം അടങ്ങിയ ബാങ്ക് ലോണുകൾ അനുവദിക്കുക, ജി എസ് ടി മുതലായ എല്ലാ നികുതികളും ലൈസൻസ് ഫീസുകളും ആറ് മാസത്തേക്ക് ഒഴിവാക്കുക, ഓൺലൈൻ വ്യാപാരം പൂർണമായും നിർത്തലാക്കുക, ഇൻകം ടാക്സ് റിട്ടേൺ മുതലായ റിട്ടേണുകൾ ആറ് മാസത്തേക്ക് നീട്ടിവെക്കുക, ചെറുകിട വ്യാപാരികൾക്ക് കൊറോണ കാലത്ത് കടകൾ അടച്ചത് കൊണ്ട് അമ്പതിനായിരം രൂപ വരെ പലിശരഹിത ലോൺ അനുവദിക്കുക, പ്രതിസന്ധികളിൽ വ്യാപാരികളെ പീഡിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ധർണാ സമരം എക്സ് എം എൽ എ  എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.വേണുഗോപാൽ കീഴിശ്ശേരി അധ്യക്ഷത വഹിച്ചു.മുസ്തഫ പയംന്തോത്ത്, ഒ.എം.അൽത്താഫ്, കെ.വേലായുധൻ എന്നിവർ സംസാരിച്ചു. 

    Leave A Reply

    Your email address will not be published.

    You cannot copy content of this page