കൊവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാട്ടികുളം പനവല്ലി സ്വദേശി 26 കാരി രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 9 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗം സംശയിക്കന്നവര് ഉള്‍പ്പെടെ 16 പേര് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. പുതുതായി നിര്‍ദ്ദേശിക്കപ്പെട്ട 172 പേര് ഉള്‍പ്പെടെ നിലവില്‍ 3700 പേര് നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 743 ആളുകള്‍ ഉള്‍പ്പെടെ 1761 പേര് കോവിഡ് കെയര്‍ സെന്ററുകളിലാണ്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1844 ആളുകളുടെ സാമ്പിളുകളില്‍ 1590 ആളുകളുടെ ഫലം ലഭിച്ചതില്‍ 1560 നെഗറ്റീവും 30 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. 249 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.