മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വന്തം എക്കൗണ്ട് വഴി സ്വീകരിച്ച വ്യാപാരി വ്യവസായ സമിതി നേതാവ് വി.കെ.തുളസിദാസിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ് സബ്ബ് കലക്ടർ ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നടത്തി.മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എം.ജി.ബിജു സമരം ഉദ്ഘാടനം ചെയ്തു.ജേക്കബ് സെബാസ്റ്റ്യൻ, പി.വി.ജോർജ്, ടി.എ.റെജി, എ.എം.നിഷാന്ത് തുടങ്ങിയവർ സംസാരിച്ചു.