സുല്‍ത്താന്‍ ബത്തേരി ചുങ്കം മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു.. ഇതോടെ അസംപ്ഷന്‍ ജംഗ്ഷന്, കോട്ടക്കുന്ന് ഭാഗങ്ങളിലെ മത്സ്യമാര്‍ക്കറ്റുകള്‍ ചുങ്കത്തെ മത്സ്യമാര്‍ക്കറ്റിലേക്ക് മാറ്റി. മുമ്പ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും മഴപെയ്ത് മാര്‍ക്കറ്റ് അങ്കണം ചളിനിറഞ്ഞതോടെ പുനര്‍നിര്‍മ്മാണത്തിനായി ആദ്യമുണ്ടായിരുന്ന സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. 15 ലക്ഷം രൂപമുടക്കി യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്്തു. തുടര്‍ന്നാണ് മത്സ്യമാര്‍ക്കറ്റ് പൂര്‍ണ്ണമായും ഇന്നുമുതല്‍ ഇങ്ങോട്ട് മാറ്റിയത്. ഹോള്‍സെയില്‍, റീട്ടെയില്‍ മത്സ്യവില്‍പ്പന പൂര്‍ണ്ണമായും ഇവിടെയാണ് നടക്കുക. ജൂണ്‍ പകുതിയോടെ രണ്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന മാംസ മാര്‍ക്കറ്റും പൂര്‍ണ്ണമായും ഇവിടേക്ക് മാറ്റും. ഇതിനായി 9 സ്റ്റാളുകളും ഇവിടെ നിര്‍മ്മിച്ചുകഴിഞ്ഞു. വൈദ്യുതി കണക്ഷന് ലഭിച്ചാലുടന്‍ മാംസമാര്‍ക്കറ്റ് ഇങ്ങോട്ട് മാ്റ്റുമെന്ന് നഗരസഭ ചെയര്മാന് റ്റി. എല്‍ സാബു പറഞ്ഞു.