- Advertisement -

- Advertisement -

ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

0

അഞ്ചാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രമാവും നിയന്ത്രണങ്ങള്‍. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ്‌ കേന്ദ്രസർക്കാർ തീരുമാനം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ജൂൺ എട്ട് മുതൽ ഹോട്ടലുകൾ, ആരാധാനാലയങ്ങൾ, മാളുകൾ എന്നിവ തുറക്കാം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

ഇളവുകള്‍ ജൂണ്‍ 8ന് ശേഷം

.ആരാധനാലയങ്ങള്‍ തുറക്കാം
.ഹോട്ടലുകളും റസ്‌റ്റോറന്റുകളും വ്യവസായ കേന്ദ്രങ്ങളും തുറക്കും
.ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കും
.ഷോപ്പിംങ് മാളുകള്‍ തുറക്കാം
.അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കും
.രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ യാത്രാവിലക്ക്
.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല
.പൊതുപരിപാടികള്‍ക്ക് വിലക്ക്
.ജിംനേഷ്യം തുറക്കാന്‍ അനുമതിയില്ല

Leave A Reply

Your email address will not be published.

You cannot copy content of this page