- Advertisement -

- Advertisement -

വളളിയൂര്‍ക്കാവ് മേല്‍ശാന്തിയുടെ വീട്ടില്‍ മോഷണം;പണവും,സ്വര്‍ണ്ണവും കളവ് പോയി

0

മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രം മേൽശാന്തി ശ്രീജേഷ് നമ്പുതിരിയുടെ വീട്ടിൽ മോഷണം 8 പവൻ സ്വർണ്ണവും അറുപതിനായിരം രൂപയും മോഷ്ടാവ് അപഹരിച്ചു. മോഷണം നടന്നത് ബുധനാഴ്ച രാത്രിയിൽ.ശ്രീജേഷും കുടുംബവും അന്നേ ദിവസം തറവാട്ടുവീട്ടിലായിരുന്നു താമസം. വാതിലിൻ്റെ പൂട്ട് പോലും പൊളിക്കാതെ അതി വിദഗ്ദമായാണ് മോഷ്ടാവ് അകത്ത് കടന്നത്. മുറികളിലും മറ്റുമുണ്ടായിരുന്ന സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.അടുക്കളയിലെ സെൽഫിൽ സൂക്ഷച്ച സ്വർണ്ണാഭരണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്.മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു പോലീസ് നായയും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page