കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലീസ് സേനയ്ക്കായി രാഹുല്‍ ഗാന്ധി എം.പി അനുവദിച്ച 250 പി.പി.ഇ കിറ്റുകള്‍ കൈമാറി. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയാണ് കിറ്റുകള്‍ ജില്ലാ കളക്ടര്‍ക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും കൈമാറിയത്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 500 പി.പി.ഇ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 250 കിറ്റുകള്‍ വയനാട് ജില്ലയ്ക്കും 250 കിറ്റ് മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് നല്‍കുന്നത്. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ പി.പി.എ. കരീം, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. അഹമ്മദ്ഹാജി, പി.പി. ആലി, റസാഖ് കല്‍പ്പറ്റ, വി.എ. മജീദ്, പോക്കറാജി തുടങ്ങിയവര്‍ പങ്കെടുത്തു.