കൈനാട്ടിയില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.അമ്പലവയല്‍ ആയിരംകൊല്ലി എരഞ്ഞിത്തൊടി അഷ്റഫിന്റെ മകന് മുഹമ്മദ് അനീഷ് (24) ആണ് മരിച്ചത്. കല്‍പ്പറ്റയിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറായ അനീഷ് രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.