കോവിഡ് പ്രതിരോധത്തിനിടയില്‍ എസ് എല്‍ സി-പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നസാഹചര്യത്തില്‍ ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എം എസ് എഫ് കോവിഡ് കെയര്‍ ഡെസ്ക്കുകളുടെ ഭാഗമായി മാസ്കുകളും,സാനിറ്റൈസറുകളും നല്കി.കല്‍പ്പറ്റയില്‍ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജല്‍ മുണ്ടേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ എച്ച് എമ്മിന് കൈമാറി.മുനിസിപ്പല്‍ എംഎസ്എഫ് പ്രസിഡന്റ് മുബഷിര്‍,യൂത്ത് ലീഗ് പ്രസിഡന്റ് സലാം മുണ്ടേരി,യൂണിറ്റ് പ്രസിഡണ്ട് ഷമീര്‍ എന്നിവര്‍ സംബന്ധിച്ചു.പനമരത്ത് ജില്ലാ ജനറല്‍ സെക്രട്ടറി റമീസ് പനമരം സ്കൂള്‍ എച്ച് എമ്മിന് കൈമാറി.എംഎസ്എഫ് പ്രസിഡന്റ് അര്‍ഷാദ്,സഹദ് ചങ്ങാടംകടവ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -