കേരള എന്‍.ജി.ഒ. അസോസിയേഷന് മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബ്രാഞ്ചിലെ ട്രൈബല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളായ തിരുനെല്ലി ,നല്ലൂര്‍നാട് എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്തു.തിരുനെല്ലി ആശ്രമം സ്കൂളില്‍ താലൂക്ക് പ്രസിഡണ്ട് എന്‍.വി.അഗസ്റ്റ്യനും ,നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ സ്കൂളില്‍ ബ്രാഞ്ച് വൈസ് പ്രസിഡണ്ട് ജംഷീര്‍ വി.എ.യും നേതൃത്വം നല്കി. ബ്രാഞ്ച് കമ്മറ്റിയംഗം ജോസ് കെ.എ. ,ജെ.ഡെല്‍സി, പീറ്റര്‍ പി.ജെ. , ഷില്ലി ജോര്‍ജ് , ശശി മമ്മലി തുടങ്ങിയവര്‍ പങ്കെടുത്തു