കല്‍പ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയില്‍ എസ് എസ് എല്‍ സി -പ്ലസ് ടു പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എം എസ് എഫ് കോവിഡ് കെയര്‍ ഡെസ്കുകള്‍ സ്ഥാപിക്കും. മാസ്ക്, സാനിറ്റൈസര്‍ ഹാന്‍ഡ് വാഷ് കോര്‍ണറുകള്‍, എന്നിവയാണ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കുക. കോവിഡ് കെയര്‍ ഡെസ്ക്കുകള്‍ പരീക്ഷ എഴുതാന്‍ വരുന്ന കുട്ടികള്‍ക്ക് സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ചു കൊണ്ടുള്ള സുരക്ഷയെകുറിച്ച് അവബോധമുണ്ടാക്കുകയും, വിദ്യാര്‍ഥികള്‍ക്കു യാത്ര സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.