പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ ലംഘനം യുവാവിനെതിരെ പോലീസ് കേസെടുത്തു. തലപ്പുഴയില്‍ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന മംഗലശേരി അജ്മല്‍(23)നെതിരെയാണ് തലപ്പുഴ പോലീസ് കേസെടുത്തത്.മാനന്തവാടിയില്‍ നിന്നും വാഴകുല ബംഗലൂരില് എത്തിക്കുന്ന ലോറിയിലെ ഡ്രൈവര്‍ സഹായിയാണ് അജ്മല്‍.സ്ഥിരമായി ലോറിയില്‍ പോകുന്നതിനാല്‍ തിരിച്ചെത്തിയാല്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അജ്മലിനോട് നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ഈ നിര്‍ദ്ദേശം ലംഘിച്ച് പെരുന്നാള്‍ ദിനത്തില്‍ കാറില്‍ സുഹൃത്തുക്കളുമായി സഞ്ചരിച്ചതിനാണ് യുവാവിനെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം തലപ്പുഴ പോലീസ് കേസ് എടുത്തത്.ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് അജ്മലിനെതിരെ കേസ് എടുത്തത്.