നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍നിര്‍ത്തിയാണ് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ബത്തേരി ഡിപ്പോയില്‍ നിന്നും 34 സര്‍വീസുകളാണ് ഇന്ന് മുതല്‍ ആരംഭിക്കുക. സാമൂഹിക അകലം പാലിച്ചു മറ്റുമാണ് സര്‍വീസ് നടത്തുക. മിനിമം ചാര്‍ജ് 12 രൂപയായിരിക്കും .സ്കൂള്‍ സമയം കഴിഞ്ഞുള്ള സര്‍വീസുകള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. നിലവില്‍ ബത്തേരിയില്‍ നിന്നും കണ്ടെയ്ന്മെന്റ് സോണുകളായ മാനന്തവാടി, ചീരാല്‍ എന്നിവിടങ്ങളിലേക്ക് മാത്രമാണ് സര്‍വീസുകള്‍ ഇല്ലാത്തത്. ബാക്കി എല്ലാ ഇടങ്ങളിലേക്കും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തും.പരിക്ഷാ കാലത്തെ ഈ സര്വ്വിസകള് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാകും.