- Advertisement -

- Advertisement -

ജില്ലയില്‍ 243 പേര്‍ കൂടി നിരീക്ഷണത്തില്‍

0

ജില്ലയില്‍ 243 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3871 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1558 ആളുകളുടെ സാമ്പിളുകളില്‍ 1374 ആളുകളുടെ ഫലം ലഭിച്ചതില്‍ 1350 നെഗറ്റീവും 24 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 9 പേര്‍ ഉള്‍പ്പെടെ 18 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് അയച്ച 21 സാമ്പിളുകളുടെ പരിശോധനാ ഫലം ഉള്‍പ്പെടെ 177 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1661 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതില്‍ 1388 ഫലം ലഭിച്ചതില്‍ 1388 ഉം നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇന്ന് 60 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.ജില്ലയിലെ 10 ചെക്ക്  പോസ്റ്റുകളില്‍ 910 വാഹനങ്ങളിലായി എത്തിയ 1894 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page