- Advertisement -

- Advertisement -

കോഡാക്കിന്റെ എക്‌ട്രാ ഇപ്പോള്‍ 16990 രൂപയ്ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍

0

ഒരു കാലത്ത് ഫോട്ടോഗ്രാഫി അനുബന്ധ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ഡിജിറ്റല്‍ ക്യാമറകളുടെ ആവിര്‍ഭാവത്തോടെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയി എന്നും കരുതിയ കൊഡാക്ക് സ്മാര്‍ട്ട്ഫോണുകളിലൂടെ പുനര്‍ജീവിക്കുകയാണ്. ഫോട്ടോഗ്രാഫിയുമായി എന്നും അഭേദ്യബന്ധം പുലര്‍ത്തയിരുന്ന കൊഡാക്ക് ഫോട്ടോഗ്രാഫി കേന്ദ്രീകൃത സ്മാര്‍ട്ട്ഫോണുമായാണ് എത്തിയിരിക്കുന്നത്.
കൂടുതല്‍ പ്രധാനപ്പെട്ട ഓഫറുകള്‍ക്ക് ഈ ലിങ്ക് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്
കൊഡാക്ക് എക്‌ട്രാ എന്ന മോഡലാണ് കമ്ബനി വിപണിയിലെത്തിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ അമേരിക്കന്‍ വിപണിയിലെത്തിയ ഈ ഫോണ്‍ ഇപ്പോള്‍ ഇന്ത്യയിലും വാങ്ങാനാകും.5 ഇഞ്ച് ഫുള്‍എച്ച്‌ഡി ഡിസ്പ്ളേയോടെ എത്തിയിരിക്കുന്ന ഫോണിന് കരുത്ത് പകരുന്നത് 2.3 ജിഗാ ഹെട്സ് വേഗതയുള്ള ഡെക്കാ കോര്‍ മീഡിയടെക് ഹീലിയോ X20 പ്രോസസറാണ്.4G LTE, USB Type-C പിന്തുണയുള്ള ഫോണ്‍ 16,990 രൂപയ്ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങാനാകും.
ആന്‍ഡ്രോയിഡ് 6.0 മാഷ്മെലോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലെ 21 മെഗാപിക്സല്‍ പ്രധാന ക്യാമറ സോണി IMX230 സെന്‍സര്‍ ഘടിപ്പിച്ചാണ് എത്തിയിരിക്കുന്നത്. PDAF, ഇരട്ട ടോണ്‍ എല്‍ ഇ ഡി ഫ്ളാഷ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നീ പ്രത്യേകതകളാണ് ഈ ക്യാമറയ്ക്കുള്ളത്.13 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടര്‍ ഒരു ഡെഡിക്കേറ്റഡ് പുഷ് ബട്ടനൊപ്പവും ഗൊറില്ല ഗ്ളാസ് സംരക്ഷണത്തോടെയുമാണ് എത്തുന്നത്. 3000 എം എ എച്ച്‌ ബാറ്ററിയുമായെത്തുന്ന ഫോണിന് 3 ജിബി റാമും 32 ജിബി ആന്തരിക സംഭരണശേഷിയുമുണ്ട്.
​ ഫ്ലിപ്പ് കാര്‍ട്ടില്‍ ഇപ്പോള്‍ ബിഗ് ഫ്രീഡം സെയി

Leave A Reply

Your email address will not be published.

You cannot copy content of this page