ലോക്ക് ഡൗണ്‍ കണ്ടൈയിന്‍മെന്റ് സോണുകളിലെ സ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ കഴിയില്ലെന്ന നിര്‍ദ്ദേശം ജില്ലയിലെ ആയിരകണക്കിന് വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചേക്കും.തീരുമാനം മാറ്റണമെന്ന് മാനന്തവാടി നഗരസഭ യു.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ജേക്കബ് സെബാസ്റ്റ്യന്‍. കണ്ടൈയിന്‍മെന്റ് സോണുകളില്‍ പരീക്ഷ എഴുതാനുള്ളത് 8703 വിദ്യാര്‍ത്ഥികള്‍.
കൊവിഡ് 19 ന്റെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാറ്റി വെച്ചിരുന്നു. മാറ്റി വെച്ച പരീക്ഷകള്‍ ഈ മാസം 26 മുതല്‍ നടത്താനാണ് തീരുമാനിച്ചത് എന്നാല്‍ കണ്ടൈയിന്‍മെന്റ് സോണുകളിലെ സ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ പാടില്ലെന്നുള്ള കേന്ദ്ര നിര്‍ദേശമാണ് ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചത്. ജില്ലയിലെ 15 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും രണ്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുമാണ് ജില്ലയില്‍ കണ്ടൈയിന്‍മെന്റ് സോണുകളിലുള്ളത്.ഈ സ്‌കൂളുകളില്‍ 8703 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതാനുള്ളത് .തീരുമാനം മാറ്റിയില്ലെങ്കില്‍ പരീക്ഷ എഴുതുന്നത് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും ഇടപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് മുതിര്‍ന്നില്ലെങ്കില്‍ കണ്ടൈന്‍മെന്റ് സോണുകളിലെ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അവതാളത്തിലുമാകും.