- Advertisement -

- Advertisement -

മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിന്‍ ടൗണില്‍ പ്രതിഷേധിച്ചു. 

0

മീനങ്ങാടി- പനമരം റോഡ് വികസനത്തിന് മീനങ്ങാടി ടൗണില്‍ റോഡ് ആരംഭിക്കുന്ന ഇടുങ്ങിയ ഭാഗത്ത് റോഡ് വീതീ കൂട്ടി വികസിപ്പിച്ച് ടാര്‍ ചെയ്യുന്നതിന് സ്ഥലം വിട്ടുനല്‍കാത്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് അപലപനീയമാണെന്ന് മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി .വീതി കൂട്ടി റോഡ് വികസിപ്പിക്കാന്‍ സ്ഥലംവിട്ടുനല്‍കാനും ജംഗ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റും, ട്രാന്‍സ്‌ഫോമറും മാറ്റി സ്ഥാപിച്ച് ടൗണ്‍ നവീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. സര്‍വ്വകക്ഷി യോഗ തീരുമാനം നടപ്പിലാക്കാന്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത്ഭരണ സമിതി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് വി.എം.വിശ്വനാഥന്‍, ബേബി വര്‍ഗീസ്, മനോജ് ചന്ദനക്കാവ്, മിനി സാജു, അനീഷ് റാട്ടക്കുണ്ട് ,പി.എന്‍..രാമന്‍ എന്നിവര്‍ പങ്കെടുത്തു

    Leave A Reply

    Your email address will not be published.

    You cannot copy content of this page