മാനന്തവാടി: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യൂ)മാനന്തവാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ കാരണം ദുരിതമനുഭവിക്കുന്ന മാനന്തവാടിയിലെ ഓട്ടോ ലൈറ്റ് മോട്ടോർ തോഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തി.സിഐടിയു ജില്ലാ പ്രസിഡണ്ട് പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു. വി ജി വിനോദ് അധ്യക്ഷനായി. എം രജീഷ്, ബാബു ഷജിൽ കുമാർ, കെ സൂരജ് കുമാർ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.