യാത്രാപാസില്‍ കൃത്രിമം കാട്ടി ജില്ലയിലേക്ക് കടക്കാന്‍ ശ്രമം; മുത്തങ്ങയില്‍ വീണ്ടും ഒരാള്‍ പിടിയില്‍. കണ്ണൂര്‍ തോട്ടട സ്വദേശി ബിനോയി(30) ആണ് പിടിയിലായത്.. ഇന്ന്് പതിനൊന്ന് മണിയോടെയാണ് ഇയാള്‍ മൈസൂരില്‍ നിന്നും അതിര്‍ത്തികടന്ന് മുത്തങ്ങ ബോര്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിയത്്. തുടര്‍ന്ന് യാത്രാപാസ് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്തപ്പോള്‍ ബിനോയിയ്ക്ക് ആര്യംകാവ് ചെക് പോസ്റ്റ് വഴി വരാനാണ് പാസ് നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമായി. ഇതാണ് തിരുത്തി മുത്തങ്ങ വഴിയാക്കിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ സുല്‍ത്താന്‍ ബത്തേരി പൊലിസും റവന്യു വകുപ്പും നടപടിയെടുത്തു. ഈ മാസം 11നും ഇത്തരത്തില്‍ പാസില്‍ കൃത്രിമം നടത്തി എത്തിയ വിദ്യാര്‍ത്ഥിയെയും പിടികൂടിയിരുന്നു.