തീവ്രവാദികളുടെ മനുഷ്യ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം സദ്ഭാവന ദിനമായി കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.വെണ്ണിയോട് നടന്ന അനുസ്മരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സിസി തങ്കച്ചന്‍ പുഷ്പാര്‍ച്ചന നടത്തി. കെ പി സി സി സംസ്‌ക്കാര സാഹിതി ജില്ലാ ചെയര്‍മാന്‍ സുരേഷ് ബാബു, വാളല്‍ ,വി.ആര്‍ ബാലന്‍,തുരുത്തി ഇബ്രായി, മധു പി എസ് തുടങ്ങിയവര്‍ സംസാരിച്ചു.