- Advertisement -

- Advertisement -

ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ ആത്മ വിശ്വാസം തകര്‍ക്കരുത്: കേരള എൻ.ജി.ഒ അസോസിയേഷൻ

0

കല്‍പ്പറ്റ: കോവിഡ് 19 കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്ന ഘട്ടത്തില്‍ സ്വന്തം ജീവന്‍ പോലും മറന്ന് ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആത്മ വിശ്വാസം തകര്‍ക്കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കര്‍ ആവശ്യപ്പെട്ടു. ഇരുപത് ശതമാനം സാലറിക്കട്ട് , ലീവ് സറണ്ടര്‍ മരവിപ്പിക്കല്‍ എന്നിവയില്‍ നിന്ന് ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒഴിവാക്കുക, എന്‍.എച്ച്.എം മാതൃകയില്‍ ഇന്‍സെന്റീവ് അനുവദിക്കുക, അവശ്യ സുരക്ഷ സംവിധാനം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന കണ്ണുതുറപ്പിക്കല്‍ സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. സത്യന്‍, കെ.എ. ജോസ്, ജി. പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page