- Advertisement -

- Advertisement -

വയനാട്ടില്‍ ഒരു കോവിഡ് രോഗിക്ക് കൂടി രോഗമുക്തി

0

ജില്ലയില്‍ കോവിഡ് രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി രോഗ മുക്തി നേടി . മെയ് 9 ന് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച എടവക കമ്മന സ്വദേശിയായ 20കാരനാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. അടുത്തടുത്ത പരിശോധനകളില്‍ നെഗറ്റീവ് ഫലം വന്നതിന്റെ പശ്ചാത്തലത്തിലാണ് യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം ആറായി. ഇതര ജില്ലയിലെ ഒരാളടക്കം നിലവില്‍ ചികിത്സയിലുള്ളവര്‍ 16 പേരാണ്

    Leave A Reply

    Your email address will not be published.

    You cannot copy content of this page