- Advertisement -

- Advertisement -

നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയില്‍ 

0

വാഹന പരിശോധനക്കിടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേര്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയില്‍. റിപ്പണ്‍ സ്വദേശികളായ റിയാസ്, പി പി ഷിഹാബ് എന്നിവരെയാണ് നിരോധിത പുകയില ഉത്പന്നങ്ങളുമായി മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ദോസ്ത് വാഹനത്തില്‍ നിന്നും 6000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് കണ്ടെടുത്തു. മൈസൂരില്‍ നിന്നും വടുവഞ്ചാലിലേക്കാണ് സാധനം കൊണ്ടു പോകുന്നതെന്ന് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അബ്ദുസലിമിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പി ഇ ഒമാരായ ലത്തീഫ്, വിജയകുമാര്‍, സി ഇ ഒമാരായ ജോമോന്‍, രാജേഷ് കെ തോമസ് എന്നിവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page