വയനാട്ടില്‍ നിന്നും ഭീമന് ചക്ക ഗിന്നസ് റെക്കോഡിലേക്ക്.തവിഞ്ഞാല്‍ കാപ്പാട്ടുമലയിലെ മുംബൈയില്‍ ജോലി ചെയ്യുന്ന കണ്ണുര്‍ സ്വദേശി വിഡ് നിലയത്തില്‍ വിനോദിന്റെ തോട്ടത്തിലെ പ്ലാവിലാണ് 52 കിലോയും 260 ഗ്രം തൂക്കം വരുന്ന ഭീമന് ചക്ക കായിച്ചത്.കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ പഞ്ചായത്തിലെ നെടുവിള പുത്തന്‍വീട്ടില്‍ ജോണിന്റെ പുരയിടത്തില്‍ വിളഞ്ഞ 51. കിലോയും 500 ഗ്രമുള്ള ചക്കയാണ് ഗിന്നസ് റെക്കോര്‍ഡ് ലഭിക്കുമെന്ന് പ്രതിക്ഷിച്ചത്. 2016ല്‍ 42.73 കിലോതുക്കമുള്ള പൂനയില്‍ നിന്നുള്ള ചക്കയാണ് എറ്റവും വലിയ ചക്കയെന്ന ഗിന്നസ് റെക്കോര്‍ഡ് നിലനിര്‍ത്തിയിരുന്നത്. അയല്‍വാസികള്‍ ചക്ക കയറില്‍ കെട്ടി ഇറക്കുകയായിരുന്നു.പ്രദേശവാസികള്‍ തവിഞ്ഞാല്‍ കൃഷി ഓഫിസര്‍ കെ.ജി സുനിലിനെ വിവരം അറിയിക്കുകയും കൃഷി ഓഫിസര്‍ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഗിന്നസ് റെക്കോര്‍ഡ് അധികൃതരെ സ്ഥലത് എത്തിക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണ്.കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലിലെ ഭീമന് ചക്കയുടെ വിശേഷം അറിയാന്‍ വനം മന്ത്രി നേരിട്ട് എത്തുകയും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഫോണില്‍ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.