- Advertisement -

- Advertisement -

ഇന്ന് 2043 പേര്‍ നിരീക്ഷണത്തില്‍

0

  കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 120 ആളുകളെ  നിരീക്ഷണത്തിലാക്കി.   നിലവില്‍ 2043 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.234 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ നിലവില്‍ ജില്ലയില്‍ 30 പേര്‍ ആശുപത്രില്‍  കഴിയുന്നുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1151 ആളുകളുടെ സാമ്പിളുകളില്‍ 821 ആളുകളുടെ ഫലം ലഭിച്ചതില്‍ 798 നെഗറ്റീവും 23 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. ഇന്നലെ അയച്ച 86 സാമ്പിളുകളുടേത് ഉള്‍പ്പെടെ 325 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. പുതുതായി അയച്ച 86 സാമ്പിളുകളില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 45 പേരുടെയും 4 ആരോഗ്യ പ്രവര്‍ത്തകരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടുന്നു.
സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1371 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതില്‍ പെട്ട 1078 ഫലം ലഭിച്ചതില്‍ 1078 ഉം നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇന്നലെ അയച്ച 66 സാമ്പിളുകളില്‍ 37 പോലീസ് ഉദ്യോഗസ്ഥരുടെയും 25 ആരോഗ്യ പ്രവര്‍ത്തകരുടെയും  ഉള്‍പ്പെടുന്നു. ഇതുള്‍പ്പെടെ 263 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.
സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ആളുകളില്‍ രോഗം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി നാളെ 30 ആളുകളുടെ സാമ്പിളുകള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും ശേഖരിച്ച് പരിശോധനയ്ക്കായി അയയക്കും.
ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍ 2482 വാഹനങ്ങളിലായി എത്തിയ 4531 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും  രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

    Leave A Reply

    Your email address will not be published.

    You cannot copy content of this page