- Advertisement -

- Advertisement -

പുഴുവരിക്കുന്ന മല്‍സ്യം വിറ്റ കട അടപ്പിച്ചു

0

ചീരാലില്‍ പുഴുവരിക്കുന്ന മല്‍സ്യം വിറ്റ കട ആരോഗ്യ പ്രവര്‍ത്തകര്‍ അടപ്പിച്ചു.ഇന്ന് രാവിലെ ഉണക്ക മല്‍സ്യം വാങ്ങിയ ചീരാല്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.ചീരാല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ സംഘം കട അടപ്പിക്കുകയായിരുന്നു. ഉപയോഗശൂന്യമായ വസ്തുക്കള്‍ നശിപ്പിച്ചെന്ന് ആരോഗ്യ വകുപ്പിനെ ബോധ്യപ്പെടുത്തിയ ശേഷം കട തുറന്നു പ്രവര്‍ത്തിക്കാം.

    Leave A Reply

    Your email address will not be published.

    You cannot copy content of this page