ജില്ലാ മെഡിക്കല്‍ ഓഫീസ് കല്‍പ്പറ്റയിലേക്ക് മാറ്റി എന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള എ.പി.ജെ ഹാളില്‍ ആരോഗ്യ വകുപ്പിന്റെ കണ്ട്രോള് റൂം ഈ മാസം ആദ്യവാരം മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്. മറിച്ച് മാനന്തവാടിയില്‍ സ്ഥിതിചെയ്യുന്ന ജില്ലാ മെഡിക്കല്‍ ഓഫീസ് കാര്യാലയം കല്‍പ്പറ്റയിലേക്ക് മാറ്റി എന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അവര്‍ അറിയിച്ചു.