വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.നേരത്തെ പഞ്ചായത്തിലെ 9,10,11,12 വാര്‍ഡുകള്‍ മാത്രമായിരുന്നു കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.തിരുനെല്ലിയിലും മാനന്തവാടിയിലും കൂടുതല്‍ കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും കണ്ടൈന്‍മെന്റ് മേഖലകളില്‍ ബാധകമായിരിക്കും.ഇതിന് പുറമെ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലികോളനിയും മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ എടപ്പാടി കോളനിയും പ്രത്യേക നിയന്ത്രണമേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.