കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചികിത്സയിലുള്ള വ്യക്തികളെ കുറിച്ച് പല തരത്തിലുള്ള ചര്‍ച്ച നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് അവരുടെ മാനസിക ആരോഗ്യത്തെ തളര്‍ത്തുന്നതാണ്. അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് സ്വയം പിന്തിരിയണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.