കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 2030 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 198 ആളുകള്‍ പുതുതായി നിരീക്ഷണത്തില്‍ ആവുകയും 124 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച 14 പേര്‍ ഉള്‍പ്പെട െജില്ലയില്‍ 20 പേര്‍ ആശുപത്രില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 981 ആളുകളുടെ സാമ്പിളുകളില്‍ 773 ആളുകളുടെ ഫലം ലഭിച്ചതില്‍ 755 എണ്ണം നെഗറ്റീവായി. 203 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി 1194 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഇതുവരെ പോസിറ്റീവ് കേസുകളൊന്നും ലഭിച്ചിട്ടില്ല.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2944 വാഹനങ്ങളിലായി എത്തിയ 5449 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.