എംപ്ലോയ്മെന്റ് രജിസ്ട്രേഷന് തീയതി നീട്ടി
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകരുടെ സമയക്രമീകരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പുതുക്കേണ്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് ഓഗസ്റ്റ് 31 വരെ പുതുക്കി നല്‍കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. SWD-X-I കാര്‍ഡിന്റെ പകര്‍പ്പ് സഹിതം തപാല്‍ മുഖേനയും ഇ മെയില്‍ മുഖേനയും അപേക്ഷകള്‍ സ്വീകരിക്കും.