വയനാട് ജില്ല വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മകനും, മരുമകനും, മാനന്തവാടി സ്റ്റേഷനില്‍ ജോലി ചെയ്ത പൊലീസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ട്രക്ക് ഡ്രൈവറുടെ സമ്പര്‍ക്കത്തിലൂടെയാണ് മകനും മരുമകനും വൈറസ് ബാധ ഉണ്ടായത്. ഇന്ന് കൊവിഡ് 19 പോസിറ്റീവായ പൊലീസുകാരന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്‍ക്ക വലയത്തില്‍ പെട്ടതാണ്. നിലവില്‍ ട്രക്ക് ഡ്രൈവറിലൂടെ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. അമ്മ, ഭാര്യ, മകള്‍, രണ്ട് പേരക്കുട്ടികള്‍, മകന്, മരുമകന് എന്നിങ്ങനെ ഒരു കുടുംബത്തില്‍ നിന്ന് രോഗബാധിതരായവര്‍ എട്ടായി. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 16 ആയി. ഇവരില്‍ മൂന്നു പേര് രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
- Advertisement -
- Advertisement -