വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19
വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ പോലീസ്‌കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഓദ്യോഗിക റിപ്പോര്‍ട്ട് വന്ന ശേഷം ഇന്ന് സംസ്ഥാന പോലീസ് നല്‍കിയ പത്രക്കുറിപ്പിലാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്. വള്ളിയൂര്‍ക്കാവ് സ്വദേശിയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി.