അതിഥികള്‍ ആദ്യ സംഘം നാളെ നാട്ടിലേക്ക്
മാനന്തവാടി നഗരസഭയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അതിഥി തൊഴിലാളികളുടെ ആദ്യ സംഘം നാളെ സ്വന്തം നാട്ടിലേക്ക് യാത്ര തിരിക്കും. രാജസ്ഥാനില്‍ നിന്നുള്ള 30 പേരും ജാര്‍ഖണ്ഡ് സ്വദേശികളായ 8 പേരുമുള്‍പ്പെടെ 38 പേരാണ് ആദ്യ സംഘത്തിലുള്ളത്.മാനന്തവാടി നഗരസഭക്ക് കീഴില്‍ 1000 ത്തോളം അതിഥി തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ 805 പേരാണ് തിരികെ പോകാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ സംഘം നാളെ രാവിലെ 8 മണിക്ക് കെ എസ് ആര്‍ ടി സി ബസ്സുകളില്‍ കോഴിക്കോട്ടേയ്ക്ക് യാത്ര തിരിക്കും.ആദ്യ സംഘത്തിലുള്ളവര്‍ക്കുള്ള വൈദ്യ പരിശോധന ഗവ: യു.പി സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള ജനറല്‍ ഒ പി യില്‍ വെച്ച് നടന്നു.