കോവിഡ് കാലത്തും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഐഎന്‍ടിയുസി കമ്പളക്കാട് യൂണിറ്റ് പ്രതിഷേധിച്ചു.അടിക്കടിയുണ്ടാകുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക, മോട്ടോര്‍ തൊഴിലാളി മേഖല കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു പ്രതിഷേധ സമരം. സമൂഹ്യ അകലം പാലിച്ചു നടത്തിയ സമരം ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റി ട്രഷറര്‍ താരീഖ് കടവന്‍ ഉദ്ഘാടനം ചെയ്തു.കമ്പളക്കാട് യൂണിറ്റ് സെക്രട്ടറി സൈനുദ്ധീന്‍,ഗണേഷ്,ജസീല്‍,ഫസലുദീന്,റഷീദ്,തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -