മേപ്പാടി കുന്നമംഗലം വയലിലെ സ്വകാര്യ തോട്ടത്തില്‍ വെച്ച് മല മാനിനെ ഷോക്കേല്‍പ്പിച്ച് കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി.മേപ്പാടി സ്വദേശി അറയ്ക്കലാല് എ.ഡി.മാര്ട്ടിന് സണ്ണി(52) യാണ് വനം വകുപ്പിന്റെ പിടിയിലായത്.കൃഷിയിടത്തില്‍ നിര്‍മ്മിച്ച കമ്പിവേലിയിലേക്ക് വീട്ടില്‍ നിന്നും അനധികൃതമായി വൈദ്യുതി കടത്തിവിട്ടാണ് ഇയാള്‍ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന മലമാനിനെ കൊന്നത്.മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ബാബുരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ പിടികൂടിയത്.മല മാനിനെ കൊല്ലാനുപയോഗിച്ച കേബിള്‍, കമ്പിക്കുരുക്കുകള്,മറ്റനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.പ്രതിയെ കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
- Advertisement -
- Advertisement -