കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോവിഡ് ധനസഹായത്തിന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയയോ വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. www.karshakathozhilali.org എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജ്, അംഗത്വ പാസ്ബുക്കിന്റെ വിശദ വിവരങ്ങളടങ്ങിയ ആദ്യ പേജ്, അവസാനം അംശാദായം അടച്ച പേജ്, മേല്‍ പറഞ്ഞ രേഖകളിലോ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇ-മെയില്‍ വിലാസത്തിലോ, വാട്സാപ്പ് ഗ്രൂപ്പുകളിലോ അപേക്ഷകള്‍ അയക്കരുത്. അപേക്ഷകള്‍ ഒരിക്കല്‍ സമര്‍പ്പിച്ചവര്‍ വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
- Advertisement -
- Advertisement -